ഐഎസ്ആര്‍ഒ ചാരക്കേസ്; 13ാം പ്രതിയെ സിബിഐ ചോദ്യം ചെയ്തു

കോഴിക്കോട്: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന കേസില്‍ പതിമൂന്നാം പ്രതിയെ സി.ബി.ഐ ചോദ്യം ചെയ്തു. ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ജോയിന്റ് ഡയറക്ടര്‍ ആയിരുന്ന മാത്യു ജോണിനെയാണ് ചോദ്യം ചെയ്തത്. സി.ബി.ഐ ഡല്‍ഹി സംഘം കോഴിക്കോട് എത്തിയാണ് ചോദ്യം ചെയ്തത്.

നമ്പി നാരായണന്‍, ശശി കുമാര്‍ അടക്കമുള്ളവരെ ഐ.ബി. മുന്‍ ജോയിന്റ് ഡയറക്ടറായിരുന്ന മാത്യു ജോണ്‍ ചോദ്യം ചെയ്തിരുന്നു. മാത്യു ജോണിനെതിരെ നമ്പി നാരായണന്‍ സി.ബി.ഐക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു.

ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍ അടക്കമുള്ളവര്‍ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കിയത്.

 

Top