ഐ എസ് ആര്‍ ഒ ചാരക്കേസില്‍ നമ്പിനാരായണന്‍ നാളെ മൊഴി നല്‍കും

Nambi Narayanan

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ നമ്പിനാരായണന്‍ നാളെ മൊഴി നല്‍കും. ഡല്‍ഹിയില്‍ നിന്നുള്ള സി ബി ഐ അന്വേഷണ സംഘത്തിനാണ് മൊഴി നല്‍കുക. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ക്കാന്‍ സി ബി ഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരായേക്കുമെന്നാണ് വിവരം.

നമ്പിനാരായണന്‍ നിരപരാധിയാണെന്ന് സി ബി ഐ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇതിനുശേഷമാണ് അദ്ദേഹം ആദ്യം കേസന്വേഷിച്ച കേരള പൊലീസിലെയും ഐ ബിയിലെയും ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്. ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സി ബി ഐ സംഘം തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഡല്‍ഹി സ്‌പെഷ്യല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനായി എത്തിയത്.

 

Top