ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണ വിധേയനായ സുധീര്‍ കുമാര്‍ ശര്‍മ അന്തരിച്ചു

ബംഗളൂരു: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണ വിധേയനായ സുധീര്‍ കുമാര്‍ ശര്‍മ (62) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ശര്‍മ അന്തരിച്ചത്.

കെ. ചന്ദ്രശേഖറുമായുള്ള സുഹൃദ്ബന്ധമായിരുന്നു ശര്‍മയെ ഐഎസ്ആര്‍ഒ ചാരക്കേസിലേക്ക് വലിച്ചിഴച്ചത്. നമ്പി നാരായണന്റെ പോരാട്ടം സുപ്രീംകോടതിയില്‍ വിജയിച്ചതോടെ 20 വര്‍ഷം നീണ്ട തന്റെ നിയമപോരാട്ടത്തിന് ഫലം കാണുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹവും. ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

Top