ഐ എസ്. ആര്‍. ഒ ചാരക്കേസ്; നിയമപോരാട്ടം നടത്തുമെന്ന് ഫൗസിയ ഹസന്‍

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ നിയമപോരാട്ടം നടത്തുമെന്ന് ഫൗസിയ ഹസന്‍. നമ്പി നാരായണന് നീതി കിട്ടിയത് പ്രതീക്ഷയാണെന്നും ചാരക്കേസില്‍ ആയുധമാവുകയായിരുന്നെന്നും കേസിന് പിന്നില്‍ രാഷ്ട്രീയമുണ്ടായിരുന്നെന്നും ഫൗസിയ പറഞ്ഞു.

കേസിന് പിന്നില്‍ കളിച്ചത് പൊലീസുകാരനായ എസ്. വിജയനാണെന്നും താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നെന്നും തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും രണ്ട് പേര്‍ക്കും കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ വ്യക്തമാക്കി.

നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നെന്നും സിബിഐ കസ്റ്റഡിയില്‍ വെച്ചാണ് ആദ്യം കാണുന്നതെന്നും നമ്പി നാരായണന്‍ എന്ന പേര് പറയാന്‍ പോലും തനിയ്ക്ക് ബുദ്ധിമുട്ടായിരുന്നെന്നും ഫൗസിയ ഹസന്‍ പറഞ്ഞു.

Top