ഐഎസ്ആര്‍ഒ ചാരക്കേസ്; തെളിവെടുപ്പ് സമിതി അടുത്തയാഴ്ച കേരളത്തില്‍

Nambi Narayanan

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ജസ്റ്റിസ് ഡി കെ ജെയിന്‍ അധ്യക്ഷനായ സമിതി അടുത്ത ആഴ്ച തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തും. കേസിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതിയാണ് ഡി കെ ജയിന്‍ സമിതിയെ നിയോഗിച്ചത്. ഈ മാസം 14, 15 തീയ്യതികളില്‍ സമിതി തിരുവനന്തപുരത്തെത്തി തെളിവെടുക്കും.

2018ലാണ് ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു അന്നത്തെ സുപ്രീംകോടതി നിരീക്ഷണം.

Top