ഐഎസ്ആര്‍ഒ ചാരക്കേസ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു

Nambi Narayanan

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചു കുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ മാസം 15നാണ് കേരള പൊലീസ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തി ചാരക്കേസില്‍ കുടുക്കിയ കേസിലാണ് ഇവര്‍ക്കെതിരെ സിബിഐയുടെ നടപടി. ജസ്റ്റിസ് ഡികെ ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. അന്വേഷണം പൂര്‍ത്തിയാക്കി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.

ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാനാണ് ജസ്റ്റിസ് ഡികെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രീംകോടതി രൂപംനല്‍കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷനല്‍ സെക്രട്ടറി ബികെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വിഎസ് സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയിലുണ്ടായിരുന്നത്

 

Top