ഉപഗ്രഹ നിര്‍മ്മാണം; വിദ്യാര്‍ത്ഥികള്‍ക്കായി അവസരമൊരുക്കി ഐഎസ്ആര്‍ഒ

ഡല്‍ഹി: ഉപഗ്രഹ നിര്‍മ്മാണത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കി ഐഎസ്ആര്‍ഒ. ഉപഗ്രഹങ്ങളുടെ നിര്‍മാണത്തിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായാണ് അമേരിക്കന്‍ സ്പേയ്സ് ഏജന്‍സിയായ നാസയെ മാതൃകയാക്കി ഐഎസ്ആര്‍ഒ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഐഎസ്ആര്‍ഒ യങ് സൈന്റിസ്റ്റ് പ്രോഗ്രാമിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുമെന്ന് മുമ്പ് ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചിരുന്നു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. 29 സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ പങ്കാളിത്തം പരിപാടിയിലുണ്ടാവും. പരിപാടിയുടെ മുഴുവന്‍ ചിലവും ഐഎസ്ആര്‍ഒ വഹിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Top