മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍ ; പിന്നില്‍ സ്വവര്‍ഗ അനുരാഗം

ഹൈദരാബാദ് : ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയും ലാബ് ടെക്നീഷ്യനുമായ ജെ.ശ്രീനിവാസാണ് പിടിയിലായത്. ഇരുവരും സ്വവര്‍ഗ അനുരാഗികളായിരുന്നെന്നും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു.

സ്വവര്‍ഗ്ഗരതിക് ശേഷം പണം നല്‍കാത്തതില്‍ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ഈമാസം ഒന്നിനാണ് ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ എസ്.സുരേഷ് കൊല്ലപ്പെട്ടത്. ഫ്‌ലാറ്റിനുള്ളില്‍ തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത്

Top