ഐ എസ് ആര്‍ ഒ ചാരക്കേസ്: നമ്പിനാരായണനില്‍ നിന്ന് ഇന്ന് സി ബി ഐ മൊഴിയെടുക്കും

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞന്‍ നമ്പി നാരായണനില്‍ നിന്നും സി ബി ഐ ഉദ്യോഗസ്ഥര്‍ ഇന്ന് മൊഴിയെടുക്കും. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നും സി ബി ഐ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. കൊവിഡ് കാലത്തും മിന്നല്‍ വേഗത്തില്‍ അന്വേഷണം നടത്താനാണ് സി ബി ഐ നീക്കം.

ചാരക്കേസില്‍ കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പ്രകാരമാണ് ചാരക്കേസിന്റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

നമ്പി നാരായണനില്‍ നിന്നും മൊഴിയെടുക്കുന്നതിന് പുറമേ ആദ്യ ഘട്ടത്തില്‍ പ്രതിപ്പട്ടികയിലുള്ള പതിനെട്ട് പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തും. ഇതില്‍ കേസിലെ നാലാം പ്രതിയായ മുന്‍ ഐ ബി ഉദ്യോഗസ്ഥന്‍ കൂടിയായ സിബി മാത്യൂസ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതും ഇന്ന് പരിഗണിക്കുന്നുണ്ട്.

Top