ഐഎസ്ആര്‍ഒ ചാരക്കേസ്: സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിയ്ക്കുന്ന സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. കേസിന്റെ കൂടുതല്‍ രേഖകള്‍ ശേഖരിക്കാനും, സാക്ഷികളുടെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കേസില്‍ പ്രതികളുടെ അറസ്റ്റടക്കം നിര്‍ണായക നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയാണ് സിബിഐ സംഘം കേരളത്തില്‍ എത്തുന്നത്.ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ ഡിജിപി സിബി മാത്യൂസ് ഉള്‍പ്പെടെ 18 പേരെ പ്രതി ചേര്‍ത്ത് അടുത്തിടെയാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

Top