ഇസ്രോയുടെ പിഎസ്എല്‍വി- സി 42 ദൗത്യം; കൗണ്ട്ഡൗണ്‍ അവസാന ഘട്ടത്തിലെത്തി

PSLV-42

ചെന്നൈ: ഇസ്രോ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന) ആരംഭിച്ച പിഎസ്എല്‍വിയുടെ സി 42 ദൗത്യത്തിന്റെ കൗണ്ട്ഡൗണ്‍ അവസാന ഘട്ടത്തിലെത്തി. വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പിഎസ്എല്‍വിയുടെ സി 42 നിര്‍മ്മിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്കു 1.08നാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. ഞായറാഴ്ച ഇന്ത്യന്‍ സമയം 10.08ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നു വിക്ഷേപണം നടക്കും. ബ്രിട്ടനില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങളാണ് 583 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ആദ്യം എത്തുന്നത്.

യുകെയിലെ സറേ സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡിന്റെ (എസ്എസ്ടിഎല്‍), നോവ എസ്എആര്‍, എസ്14 എന്നീ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്. 800 കിലോഗ്രാമിലേറെയാണ് രണ്ട് ഉപഗ്രഹങ്ങള്‍ക്കും കൂടിയുള്ള ഭാരം.

Top