പിഎസ്എല്‍വി ഇസ്രോയുടെ പടക്കുതിര; റിസാറ്റ് -2 ബിആര്‍1 വിക്ഷേപണം വിജയകരം

ആന്ധ്രാപ്രദേശ്‌:ഇന്ത്യയുടെ അഭിമാനമായി മാറിയ പി.എസ്.എല്‍.വി റോക്കറ്റ് ശ്രേണിയിലെ അന്‍പതാമത് വിക്ഷേപണമായ റിസാറ്റ് -2 ബിആര്‍ 1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് റിസാറ്റ് -2 ബിആര്‍ 1 വിക്ഷേപിച്ചത്.

റിസാറ്റ് -2 ബിആര്‍1 ഉപഗ്രഹത്തെ പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചു. കൂടാതെ അമേരിക്ക, ഇസ്രായേല്‍, ഇറ്റലി ,ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 9 ചെറുഗ്രഹങ്ങളേയും പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചു.

പിഎസ്എല്‍വിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു എല്‍ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 75മത് വിക്ഷേപണം കൂടിയാണിത്.

ഇതുവരെ രണ്ടു ദൗത്യങ്ങള്‍ ഒഴിച്ചാല്‍ 47 വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയാക്കിയ ട്രാക്ക് റിക്കാര്‍ഡോടെയാണ് പിഎസ്എല്‍വി 50-ാം യാത്രയ്‌ക്കൊരുങ്ങിയത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെലവു കുറഞ്ഞതും മികച്ചതുമായ വിക്ഷേപണ റോക്കറ്റെന്നതാണ് പിഎസ്എല്‍വിയുടെ പ്രത്യേകത.

ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങളെ വാനോളം ഉയര്‍ത്തിതാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന പി.എസ്.എല്‍.വി റോക്കറ്റ് . ഐഎസ്ആര്‍ഒയുടെ മൂന്നാം തലമുറ വിക്ഷേപണ വാഹനം. 628 കിലോഗ്രാം ഭാരം വരുന്ന റഡാര്‍ ഇമേജിങ് നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് 2- ബിആറിനെയും വഹിച്ചാണ് യാത്ര ചെയ്തത്.

Top