ISRO launches 20 satellites from Sriharikota

ബംഗളൂരു:ഒറ്റയടിക്ക് 20 ഉപഗ്രഹങ്ങള്‍ വഹിച്ച് ഐഎസ്ആര്‍ഒ നടത്തിയ പിഎസ്എല്‍വി വിക്ഷേപണം വിജയകരം. പിഎസ്എല്‍വിസി34 വിദേശരാജ്യങ്ങളുടേതുള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.26 നായിരുന്നു വിക്ഷേപം. 48 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ തിങ്കള്‍ രാവിലെയാണ് ആരംഭിച്ചത്. പിഎസ്എല്‍വിയുടെ 36ാമത്തെ ദൗത്യമാണ് ഇത്.

യുഎസ്, കാനഡ, ജര്‍മനി, ഇന്തൊനീഷ്യ എന്നിവിങ്ങളിലെ ഉപഗ്രഹങ്ങളും രണ്ട് ഇന്ത്യന്‍ സര്‍വകലാശാലകളുടെ ഉപഗ്രഹങ്ങളുമായാണ് ഐഎസ്ആര്‍ഒ പിഎസ്എല്‍വി സി34 യാത്രതിരിച്ചത്.

2008ല്‍ ഒറ്റത്തവണ 10 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. 2014 ല്‍ 37 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച് റഷ്യയ്ക്കാണ് ഈ മേഖലയിലെ റെക്കോര്‍ഡ്.

ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് 2സിയെക്കൂടാതെ ഇന്തൊനീഷ്യ, ജര്‍മനി, കാനഡ, യുഎസ് എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും, 12 ഡോവ് ഉപഗ്രഹങ്ങള്‍, സത്യഭാമാസാറ്റ് (ചെന്നൈയിലെ സത്യഭാമ സര്‍വകലാശാല), സ്വായം ഉപഗ്രഹങ്ങള്‍ (കോളജ് ഓഫ് എന്‍ജിനിയറിങ്, പുണെ) എന്നീ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ആകെ, 1,288 കിലോഗ്രാം ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.

Top