നാനോ ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ് 2ഇ വിക്ഷേപണം വെള്ളിയാഴ്ച

വിശാഖപട്ടണം: തദ്ദേശീയമായി നിര്‍മിച്ച ഭീമന്‍ റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3യുടെ വിക്ഷേപണം വിജയകരമായതിനു പിന്നാലെ അടുത്ത ദൗത്യവുമായി ഐഎസ്ആര്‍ഒ.

കാര്‍ട്ടോസാറ്റ് 2ഇ എന്ന ഭൗമ ഉപഗ്രഹവും 30 നാനോ ഉപഗ്രഹങ്ങളും പിഎസ്എല്‍വി റോക്കറ്റ് വെള്ളിയാഴ്ച ബഹിരാകാശത്തേക്ക് അയക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് റിസര്‍ച്ച് സെന്ററില്‍നിന്നാണ് വിക്ഷേപണം.

712 കിലോ ഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് 2ഇ കാര്‍ട്ടോസാറ്റ് 2 സിരീസില്‍ ഉള്‍പ്പെട്ട ആറാമത്തെ ഉപഗ്രഹമാണ്. നാനോ ഉപഗ്രഹങ്ങളില്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള 29 എണ്ണമാണ് വിക്ഷേപിക്കുന്നത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നൂറുല്‍ ഇസ്ലാം സര്‍വകലാശാല വിദ്യാര്‍ഥികള്‍ നിര്‍മിച്ചതാണ് ഇന്ത്യയുടെ നാനോ ഉപഗ്രഹം.

Top