ചാരക്കേസ്; അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് വെച്ചത് കുടുങ്ങാന്‍ കാരണമായെന്ന് നമ്പി നാരായണന്‍

namby-narayanan

ന്യൂഡല്‍ഹി: അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് വെച്ചതു കൊണ്ടാണ് ഐഎസ് ആര്‍ ഒ ചാരക്കേസില്‍ തന്നെ കുടുക്കിയതെന്ന് നമ്പി നാരായണന്‍. സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യയില്‍ തനിക്ക് അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതിയിലാണ് നമ്പി നാരായണന്‍ നിലപാടറിയിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം അടുത്ത ദിവസവും കേള്‍ക്കും.

കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ട.എസ്പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Top