ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ യു.ആര്‍. റാവു അന്തരിച്ചു

ബംഗളൂരു: ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ ചെയര്‍മാനുമായിരുന്ന യു.ആര്‍. റാവു(85) അന്തരിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 1984 മുതല്‍ 1994 വരെ അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു.

ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട മുതല്‍ ചന്ദ്രയാന്‍1, മംഗള്‍യാന്‍, ചൊവ്വൗദൗത്യം അടക്കമുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 1976-ല്‍ പത്മഭൂഷണും 2017-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Top