ഇസ്രോ ദിവസവും നൂറിലേറെ സൈബര്‍ ആക്രമണം നേരിടുന്നു – എസ്.സോമനാഥ്

കൊച്ചി: ഇസ്രോ ദിവസവും നൂറിലധികം സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്ന് ചെയര്‍മാന്‍ എസ്.സോമനാഥ്. അന്താരാഷ്ട്ര സൈബര്‍ സുരക്ഷ സമ്മേളനമായ കൊക്കൂണിന്റെ സമാപനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഫ്റ്റ്വെയറുകള്‍ക്ക് അപ്പുറം റോക്കറ്റുകള്‍ക്കുള്ളിലെ ഹാര്‍ഡ്വെയര്‍ ചിപ്പുകള്‍ക്കുള്ള സുരക്ഷക്ക് പ്രധാന്യം നല്‍കി പലതരം പരീക്ഷണങ്ങളും നടത്തിയാണ് ഐ.എസ്.ആര്‍.ഒ മുന്നോട്ട് പോകുന്നത്. നേരത്തേ ഒരു സാറ്റ്?ലൈറ്റ് നിരീക്ഷിക്കുന്ന രീതിയായിരുന്നു. ഇപ്പോള്‍ അത് മാറി ഒരു സോഫ്റ്റ്വെയര്‍ അനേകം സാറ്റ്?ലൈറ്റുകളെ നിരീക്ഷിക്കുന്ന രീതിയായി. ഇത് ഈ മേഖലയുടെ വളര്‍ച്ചയാണ് കാണിക്കുന്നത്. കോവിഡ് സമയത്ത് വിദൂര കേന്ദ്രത്തില്‍ ഇരുന്നുതന്നെ വിക്ഷേപണം നടത്താന്‍ സാധിച്ചു. ഇതും സാങ്കേതികവിദ്യയുടെ വിജയമാണ്.

നാവിഗേഷനും, മെയിന്റനന്‍സിനും വേണ്ടിയുള്ളതായ പലതരം ഉപഗ്രഹങ്ങള്‍ നമുക്കുണ്ട്. ഇത് കൂടാതെ പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിന് സഹായകരമായ രീതിയിലുള്ള സാറ്റ്?ലൈറ്റുകളും വിക്ഷേപിക്കുന്നു. ഇതിനെയൊക്കെ നിയന്ത്രിക്കുന്നത് സോഫ്റ്റ്വെയറുകളാണ്. ഇവയുടെ എല്ലാം സംരക്ഷണത്തിന് സൈബര്‍ സുരക്ഷ അതിപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top