ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായി പ്രവര്‍ത്തിക്കാന്‍ പുതിയ കമ്പനി

ന്യൂഡല്‍ഹി: ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഐഎല്‍) എന്ന പേരില്‍ ബഹിരാകാശ രംഗത്ത് പുതിയ കമ്പനി തുടങ്ങാന്‍ പദ്ധതി. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമെന്ന നിലയിലായിരിക്കും ഈ കമ്പനി പ്രവര്‍ത്തിക്കുക. അതിനാല്‍ തന്നെ ഐഎസ്ആര്‍ഒയുടെ ഗവേഷണങ്ങളോടും വികസനപ്രവര്‍ത്തനങ്ങളോടും ചേര്‍ന്ന് കമ്പനി പ്രവര്‍ത്തിക്കുമെന്നും ധനമന്ത്രി ബഡ്ജറ്റ് അവതരണത്തില്‍ അറിയിച്ചു.

ബഹിരാകാശ ഉത്പന്നങ്ങള്‍, സാങ്കേതിക വിദ്യയുടെ കൈമാറ്റം, ഐഎസ്ആര്‍ഒയുമായി ചേര്‍ന്നു വാണിജ്യ ബഹിരാകാശ വിക്ഷേപണങ്ങള്‍ ക്രമീകരിക്കുക എന്നിവ കമ്പനിയുടെ ചുമതലകളില്‍ ഉള്‍പ്പെടും. നിലവില്‍ ഈ ചുമതലകള്‍ ആന്‍ട്രിക്‌സ് കോര്‍പറേഷനാണു നിര്‍വഹിച്ചുവരുന്നത്. പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിനു കീഴില്‍ വരുന്ന ആന്‍ട്രിക്‌സില്‍, ബഹിരാകാശ വകുപ്പാണ് ഭരണചുമതലകള്‍ നിര്‍വഹിക്കുന്നത്.

Top