ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ ഒരു കോടി മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി. നേരത്തെ കൈമാറിയ 60 ലക്ഷത്തിന് പുറമേയാണ് ഈ തുക നല്‍കിയിരിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തുക നല്‍കിയത്.

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഇരയായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരതുക കൈമാറിയത്.

Top