അതിര്‍ത്തി നിരീക്ഷണം; നവംബര്‍ 25 ന് കാര്‍ട്ടോസാറ്റ്-3 വിക്ഷേപിക്കാനൊരുങ്ങി ഇസ്രോ

ന്ത്യയുടെ ബഹിരാകാശ ഏജന്‍സി നവംബര്‍ 25 ന് സുപ്രധാനമായ വിക്ഷേപണങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നു. അതിര്‍ത്തി നിരീക്ഷിക്കാനായി രൂപ കല്പന ചെയ്ത കാര്‍ട്ടോസാറ്റ് -3 എന്ന കാര്‍ട്ടോഗ്രാഫി സാറ്റലൈറ്റിന്റെ വിക്ഷേപണമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇത് കൂടാതെ 13 വാണിജ്യ നാനോ സാറ്റലൈറ്റുകളും ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുമെന്നാണ് ഇസ്രോ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍.

അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആര്‍ഓയുടെ പുതിയ പദ്ധതി. അതിര്‍ത്തികള്‍ നിരീക്ഷിക്കാനുള്ള അത്യാധുനിക സംവിധാനമാണ് കാര്‍ട്ടോസാറ്റ് -3യില്‍ ഒരുക്കിയിട്ടുള്ളത്. തീവ്രവാദ ഗ്രൂപ്പുകളെയും അവരുടെ ഒളിത്താവളങ്ങളെയും കണ്ടെത്താന്‍ സൈനിക നിരീക്ഷണത്തിന് സഹായിക്കുന്ന ഏറ്റവും നൂതനമായ സാറ്റലൈറ്റായിട്ടാണ് കാര്‍ട്ടോസാറ്റ് -3യെ കണക്കാക്കുന്നത്.

കാര്‍ട്ടോസാറ്റ് -3 സാറ്റലൈറ്റിന്റെയും മറ്റ് 13 വാണിജ്യ നാനോ സാറ്റലൈറ്റുകളുടെയും വിക്ഷേപണം പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍-എക്‌സ് എല്‍ റോക്കറ്റിലൂടെയാണ് നടത്തുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പൈസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം രാവിലെയായിരിക്കും റോക്കറ്റ് വിക്ഷേപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി മെയ് 22 ന് റിസാറ്റ് -2 ബിയു, ഏപ്രില്‍ 1 ന് എമിസാറ്റ് എന്നി ഉപഗ്രഹങ്ങള്‍ സമാന ആവശ്യത്തിനായി ഇസ്രോ വിക്ഷേപിച്ചിരുന്നു. വരാനിരിക്കുന്ന കാര്‍ട്ടോസാറ്റ് -3 ഉപഗ്രഹം 509 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ 97.5 ഡിഗ്രി ഇന്‍ക്ലിനേഷനില്‍ സ്ഥാപിക്കും. കാര്‍ട്ടോസാറ്റ് -3 ഉപഗ്രഹം റിസാറ്റ് സാറ്റലൈറ്റ് സീരീസിന്റെ അടുത്ത പതിപ്പാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

isro-cartosat-3 surveillance launch-soon

Top