പലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേലി സൈന്യം വെടിയുതിര്‍ത്തു; രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസാ അതിര്‍ത്തിയിലെ പലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേലി സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു, 80 പേര്‍ക്ക് പരിക്ക്. ഗാസ ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

പതിനാല് വയസ് പ്രായമുള്ള കുട്ടിയും, 43കാരനായ ഖാസി അബു മുസ്തഫ എന്നയാളുമാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Top