കൊല്‍ക്കത്തയില്‍ പുതിയ വിസ കേന്ദ്രം ആരംഭിച്ച് ഇസ്രയേല്‍; നടപടികളും ലഘൂകരിക്കും

online-visa

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പുതിയ വിസ കേന്ദ്രം ആരംഭിച്ച് ഇസ്രയേല്‍. ഇസ്രയേലിലേക്ക് ഇന്ത്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായാണ് വിസ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ ഇസ്രയേല്‍ വിസ കേന്ദ്രത്തിന്റെ പരിധിയിലുള്ള അപേക്ഷകള്‍ കൂടി കൊല്‍ക്കത്തയിലെ കേന്ദ്രത്തില്‍ സ്വീകരിക്കുമെന്നും എംബസി പ്രതിനിധികള്‍ പറഞ്ഞു.

തൊഴില്‍, ബിസിനസ്, ടൂറിസം, സ്റ്റുഡന്‍സ് വിസകളുടെ അപേക്ഷകള്‍ കൊല്‍ക്കത്തയില്‍ പരിഗണിക്കും. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 82 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഇസ്രയേല്‍ വിസ നടപടികള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണെന്നും എംബസി പ്രതിനിധികള്‍ പറഞ്ഞു.

Top