മന്ത്രിസഭ രൂപികരിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ ക്ഷണിച്ച് ഇസ്രായേലി പ്രസിഡന്‍റ്

മന്ത്രിസഭ രൂപികരിക്കാന്‍ ലിക്കുഡ് നേതാവ് ബെഞ്ചമിന്‍ നെതന്യാഹുവിനെ ഇസ്രേലി പ്രസിഡന്റ് റിവുലെന്‍ റിവ്ലെന്‍ ക്ഷണിച്ചു. നെതന്യാഹുവും ബന്നി ഗാന്റ്‌സുമായി നടത്തിയ സംയുക്തയോഗത്തിന് ശേഷമാണ് പ്രസിഡന്റ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 28 ദിസവത്തെ സമയമാണ് നെതന്യാഹുവിന് അനുവദിച്ചിരിക്കുന്നത്.

നെതന്യാഹു പരാജയപ്പെട്ടാല്‍ എതിരാളി ഗാന്റ്‌സിനെ പ്രസിഡന്റ് ക്ഷണിക്കും. ഗാന്റ്‌സിനും മന്ത്രിസഭ രൂപികരിക്കാനായില്ലെങ്കില്‍ നെതന്യാഹുവിന് ഒരു ചാന്‍സ് കൂടി നല്‍കുമെന്ന് ലിക്കുഡ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നാല്‍ കൂട്ടുകക്ഷി സര്‍ക്കാരില്‍ ചേരാനുള്ള നെതന്യാഹുവിന്റെ ക്ഷണം എതിരാളിയും മുന്‍സൈനിക ജനറലുമായ ബന്നി ഗാന്റ്‌സ് തള്ളിക്കഴഞ്ഞിരുന്നു. പ്രധനമന്ത്രി പദം വേണമെന്നാണ് ഗാന്റ്‌സിന്റെ നിലപാട്.

നെതന്യാഹുനിന്റെ പാര്‍ട്ടിക്ക് 32 സീറ്റ് മാത്രമേയുള്ളു. ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈററ് പാര്‍്ട്ടിക്ക് 33 സീറ്റുണ്ട്. 120 അംഗ പാര്‍ലമെന്റില് ചെറുകിട പാര്‍ട്ടികളുടെ സഹകരണത്തോടെ മാത്രമേ സര്‍ക്കാര്‍ രൂപികരിക്കാനാവു.

Top