ഗാസ പിടിച്ചടുക്കുന്നതിന് ഇസ്രയേലിന് താത്പര്യമില്ല; മൈക്കല്‍ ഹെര്‍സോഗ്

ന്യൂയോര്‍ക്ക്: ഗാസ ഇസ്രയേല്‍ കയ്യടക്കുന്നത് അബദ്ധമായിരിക്കുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതികരണവുമായി യുഎന്നിലെ ഇസ്രയേല്‍ സ്ഥാനപതി. ഗാസ പിടിച്ചടുക്കുന്നതിന് ഇസ്രയേലിന് താത്പര്യമില്ല. അതേ സമയം, ഹമാസിനെ ഇല്ലാതാക്കാന്‍ ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും ഇസ്രയേല്‍ അംബാസിഡര്‍ ഗിലാഡ് എര്‍ദാന്‍ പറഞ്ഞു.

ഗാസ അധിനിവേശത്തിന് ഇസ്രയേല്‍ തയ്യാറാടെക്കുന്നുവെന്ന സൂചനകള്‍ക്കിടെയായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ഹമാസ് പലസ്തീന്‍ ജനതയെ മുഴുവനായും പ്രതിനിധീകരിക്കുന്നില്ല. ഗാസയില്‍ അധിനിവേശം നടത്തുന്നത് വലിയ അബദ്ധമായിരിക്കുമെന്നും ബൈഡന്‍ പറയുകയുണ്ടായി.

‘ഞങ്ങള്‍ക്ക് ഗാസ പിടിച്ചെടുക്കാനോ ഗാസയില്‍ തുടരാനോ താല്‍പര്യമില്ല, പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ നിലനില്‍പ്പിനായി പോരാടുന്നതിനാല്‍, ബൈഡന്‍ അഭിപ്രായപ്പെട്ടതുപോലെഹമാസിനെ തുടച്ചുനീക്കുക എന്നതാണ് ഏക മാര്‍ഗം, അതിനാല്‍ ആവശ്യമായതെല്ലാം ചെയ്യേണ്ടിവരും. അവരുടെ എല്ലാ ശേഷിയും ഇല്ലാതാക്കും’ ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ സ്ഥാനപതി സി.എന്‍.എന്നിനോട് പ്രതികരിച്ചു.സംഘര്‍ഷം അവസാനിച്ചതിന് ശേഷം ഗാസയില്‍ തുടരാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും യുഎസിലെ ഇസ്രയേല്‍ സ്ഥാനപതി മൈക്കല്‍ ഹെര്‍സോഗും വ്യക്തമാക്കി.

Top