ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് നെതന്യാഹുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടെല്‍ ഹഷോമറിലുള്ള റാമത്ത് ഗാനില്‍ സ്ഥിതി ചെയ്യുന്ന ഷേബ മെഡിക്കല്‍ സെന്ററിലെ അടിയന്തിര വിഭാഗത്തിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.

നിര്‍ജലീകരണമാണ് അസ്വസ്ഥതയ്ക്ക് കാരണമായത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നെതന്യാഹു ഉടന്‍ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഗലീലി കടല്‍തീരത്തെ കടുത്ത ഉഷ്ണമാണ് ശരീരിക അസ്വസ്ഥതക്ക് കാരണമെന്നും ആരോഗ്യവാനാണെന്നും നെതന്യാഹു വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഏതാനും നാളുകള്‍ക്ക് മുമ്പ് ജ്യൂയിഷ് വ്രതം അനുഷ്ഠിച്ചതിന് പിന്നാലെ അസുഖബാധിതനായ നെതന്യൂഹു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Top