പലസ്തീന്‍ യുവാവിന്റെ കത്തിയാക്രമണത്തില്‍ നാലു പൊലീസുകാര്‍ക്ക് പരുക്ക്

ജറുസലേം: പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി പലസ്തീന്‍ യുവാവിന്റെ കത്തിയാക്രമണം. സംഭവത്തില്‍ നാലു ഇസ്രേലി പൊലീസുകാര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. ജറുശലേമിലെ സ്റ്റേഷന്റെ മതില്‍ ചാടി കടന്ന ശേഷം അക്രമി അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.

പൊലീസുകാരെ കത്തിപ്പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ വെടിവെച്ച് വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ അക്രമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് വക്താവ് മിക്കി റോസെന്‍ഫെല്‍ഡ് അറിയിച്ചു

Top