ഗാ​സ​യി​ല്‍ വീണ്ടും സം​ഘ​ര്‍​ഷം: 30 പ​ല​സ്തീ​നി​ക​ള്‍​ക്ക് പ​രി​ക്ക്

ഗാസ: പലസ്തീന്‍കാരും ഇസ്രയേല്‍ സേനയും തമ്മില്‍ ഗാസ മുനമ്പില്‍ വീണ്ടും സംഘര്‍ഷം. ഏറ്റുമുട്ടലില്‍ മുപ്പതിലേറെ പലസ്തീന്‍ പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു. ഗാസ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്‌റഫ് ക്വിദ്രയാണ് ഇക്കാര്യം അറിയിച്ചത്.

ഇസ്രയേലിന്റെ ഭാഗമായ പ്രദേശങ്ങളിലുള്ള സ്വന്തംവീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പലസ്തീനികള്‍ പ്രക്ഷോഭം നടത്തുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 30 മുതലാണ് ദി ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ അഭയാര്‍ഥികള്‍ ഗാസയില്‍ പ്രക്ഷോഭം തുടങ്ങിയത്.

Top