പൊതുതെരഞ്ഞെടുപ്പ് ഫലം ഇന്ന്; എക്സിറ്റ് പോൾ ഫലം നെതന്യാഹുവിന് അനുകൂലം

ജെറുസലേം: ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ ലികുഡ് പാർട്ടിക്ക് മുൻതൂക്കം ലഭിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ.

120 അംഗ പാർലമെന്റിലേക്ക് 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിയും തീവ്ര യാഥാസ്ഥിതിക കക്ഷികളും ഉൾക്കൊള്ളുന്ന സഖ്യത്തിന് 60 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.

നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടി തനിച്ച് 37 സീറ്റുകളും ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി 33 സീറ്റുകളും നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.മുൻ സൈനിക മേധാവി ബെന്നി ഗാന്റ്സിന്റെ നേതൃത്വത്തിലുള്ള മധ്യ ഇടത് കക്ഷികൾ 52 മുതൽ 54 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം.

എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിയാവുകയാണെങ്കിൽ വിവധ സകേസുകളിൽ കുറ്റാരോപണിതനായ നെതന്യാഹുവിന് ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കും. ചൊവ്വാഴ്ച രാവിലെ തന്നെ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.

Top