Israeli centrist leader finds himself alone in battle against UN agency

ഗസ: ഹമാസിനെതിരെയുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി പലസ്തീന്‍ നേതാക്കള്‍ രംഗത്ത്.

ഹമാസ് ഉള്‍പ്പെടെയുളള പ്രമുഖ പാര്‍ട്ടികളും മറ്റു നേതാക്കളും യു.എന്നിന്റേതടക്കം ചാരിറ്റി ഫണ്ടുകള്‍ മോഷ്ടിക്കുകയും അനാവശ്യമായി ഫണ്ടുകള്‍ കണ്ടെത്തുകയും ചെയ്യുന്നുവെന്ന് നെതന്യാഹു ആരോപിച്ചിരുന്നു. ഈ ഫണ്ടുകള്‍ ജൂതന്‍മാര്‍ക്കെതിരെയുള്ള യുദ്ധത്തിന് വേണ്ടി ഉപയോഗിക്കുകയാണ്.

പലസ്തീനികള്‍ക്ക് അവരുടെ നേതാക്കളെക്കാള്‍ സംരക്ഷണവും ശ്രദ്ധയും നല്‍കുന്നത് താനാണെന്നും നെതന്യാഹു നേരത്തെ അവകാശപ്പെട്ടിരുന്നു.

ഇതിനെതിരെയാണ് ഹമാസ് ഉള്‍പ്പെടെയുളള നേതാക്കള്‍ രംഗത്തത്തെിയത്. പലസ്റ്റിനിലേക്കെത്തുന്നചാരിറ്റി ഫണ്ടുകള്‍ തെറ്റായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നുവെന്ന ധ്വനിയുണ്ടാക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. പലസ്തീനികള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ ഇല്ലാതാക്കുകയാണ് നെതന്യാഹുവിന്റെ ഉദ്ദേശമെന്നും പലസ്തീനിലെ സന്നദ്ധസംഘടനകള്‍ വ്യക്തമാക്കി.

Top