പലസ്തീന്‍ സര്‍വകലാശാലയ്ക്കു നേരെ ഇസ്രയേല്‍ ബോംബാക്രമണം; ഇസ്രയേലിനോട് അമേരിക്ക വിശദീകരണം ആവശ്യപ്പെട്ടു

ഗാസ: പലസ്തീന്‍ സര്‍വകലാശാലയ്ക്കു നേരെ ഇസ്രയേല്‍ പ്രതിരോധ സേന ബോംബാക്രമണം നടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സംബന്ധിച്ച് ഇസ്രയേലിനോട് അമേരിക്ക വിശദീകരണം ആവശ്യപ്പെട്ടു. വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണിത്.

ഹമാസിലെ നേതാക്കളുടെയും അംഗങ്ങളുടെയും ശക്തികേന്ദ്രമാണെന്ന് ആരോപിച്ചായിരുന്നു ഇസ്രയേല്‍ സൈന്യം ഈ പ്രദേശത്തെ ലക്ഷ്യം വെച്ചിരുന്നത്. ഇവിടെ വെടിവെപ്പും വ്യോമാക്രമണവും നടന്നെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായിരുന്ന ഖാന്‍ യൂനിസില്‍ നിന്നുള്ള ആളുകള്‍ പറയുന്നത്.അല്‍ അമല്‍ ആശുപത്രിക്ക് സമീപത്തായി ശക്തമായ വെടിവെപ്പ് ഉണ്ടായതായി പലസ്തീന്‍ റെഡ് ക്രെസന്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗാസയിലെ ആരോഗ്യ മന്ത്രാലയം 77 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രദേശത്ത് ഒറ്റപ്പെട്ടു നില്‍ക്കുന്ന ക്യാംപസ് കെട്ടിടത്തില്‍ പെട്ടെന്ന് പൊട്ടിത്തെറിയുണ്ടാകുന്നതും അവിടെയാകെ പുകയുയരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മതിയായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഡേവിഡ് മില്ലര്‍ വീഡിയോ സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

Top