സമാധാന ചർച്ചയും ഫലം കണ്ടില്ല; വെസ്റ്റ് ബാങ്കിൽ സംഘർഷം രൂക്ഷം

ഇസ്രയേല്‍ – പലസ്തീന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അമേരിക്കയുടേയും ഈജിപ്തിന്റേയും മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ നടന്നിട്ടും സംഘര്‍ഷത്തിന് അയവില്ല. അധിനിവേശ വെസ്റ്റ് ബാങ്കില്‍ അമേരിക്കന്‍ വംശജനായ ഇസ്രയേല്‍ സ്വദേശി കൊല്ലപ്പെട്ടു. വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ സെറ്റില്‍മെന്റിലുള്ളവര്‍ പലസ്തീന്‍ ഗ്രാമങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഹവാരയില്‍ പലസ്തീൻ തോക്കുധാരി ഒരു സൈനികനടക്കം രണ്ട് ഇസ്രായേലികളെ വെടിവെച്ചു കൊന്നതിന് ശേഷമായിരുന്നു ഇത്.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹവാരയില്‍ പലസ്തീൻ തോക്കുധാരി ഒരു സൈനികനടക്കം രണ്ട് ഇസ്രയേലികളെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഹവാരയിലെ കൊലപാതകങ്ങളെ ‘പലസ്തീൻ ഭീകരാക്രമണ’മെന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്. എന്നാല്‍ ഇസ്രയേല്‍ അക്രമണങ്ങള്‍ക്കുള്ള സ്വാഭാവിക പ്രതികരമാണുണ്ടായതെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Top