ഇസ്രയേൽ വ്യോമാക്രമണം: ഗാസയിൽ മരണം 47 ആയി

ഗാസ: ഇസ്രയേൽ സേന ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇരയായ ഒരാൾ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 47 ആയി. ഇതിൽ 16 കുട്ടികളും 4 സ്ത്രീകളും ഉൾപ്പെടുന്നു. ഈജിപ്തിന്റെ മധ്യസ്ഥതയിലാണു ഞായറാഴ്ച വെടിനിർത്തലുണ്ടായത്. പ്രത്യാക്രമണമായി നൂറുകണക്കിനു റോക്കറ്റുകൾ ഇസ്രയേലിലും പതിച്ചു. ഇസ്‌ലാമിക് ജിഹാദിന്റെ നേതാക്കളെ ലക്ഷ്യമിട്ടു കഴിഞ്ഞ വെള്ളിയാഴ്ച ഗാസയിലെ ജനവാസകേന്ദ്രങ്ങളിൽ ആരംഭിച്ച വ്യോമാക്രമണം 3 ദിവസം നീണ്ടു.

Top