സഹായത്തിനായി കാത്തുനിന്നവർക്കു നേരേ ഇസ്രായേൽ; 20 പേർ കൊല്ലപ്പെട്ടു

ഗാ​​സാ സി​​റ്റി​​യി​​ൽ സ​​ഹാ​​യ​​ത്തി​​നാ​​യി കാ​​ത്തു​​നി​​ന്ന ജ​​ന​​ക്കൂ​​ട്ട​​ത്തി​​നു നേ​​ർ​​ക്കു​​ണ്ടാ​​യ ഇ​​സ്രേ​​ലി ആ​​ക്ര​​മ​​ണ​​ത്തി​​ൽ 20 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. നൂ​​റ്റ​​ന്പ​​തി​​ലേ​​റേ പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഉ​​യ​​ർ​​ന്നേ​​ക്കു​​മെ​​ന്ന് ഗാ​​സ ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​​വ​​രെ ന​​ഗ​​ര​​ത്തി​​ലെ ഷി​​ഫ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.​​ സം​​ഭ​​വം അ​​ന്വേ​​ഷി​​ക്കു​​മെ​​ന്ന് ഇ​​സ്രേ​​ലി സേ​​ന അ​​റി​​യി​​ച്ചു.

ബു​​ധ​​നാ​​ഴ്ച ഗാ​​സ​​യി​​ൽ ജ​​ന​​ങ്ങ​​ൾ തി​​ങ്ങി​​പ്പാ​​ർ​​ത്തി​​രു​​ന്ന ഷെ​​ൽ​​ട്ട​​റി​​ലു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 12 ആ​​യി. ത​​ങ്ങ​​ൾ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നാണ് ഇ​​സ്രേ​​ലി സൈ​​ന്യം പ​​റ​​യു​​ന്ന​​ത്.

തെ​​ക്ക​​ൻ ഗാ​​സ​​യി​​ലെ ഖാ​​ൻ യൂ​​നി​​സി​​ൽ രൂ​​ക്ഷ പോ​​രാ​​ട്ടം തു​​ട​​രു​​ക​​യാ​​ണ്. ന​​ഗ​​ര​​ത്തി​​ലെ ര​​ണ്ടു പ്ര​​ധാ​​ന ആ​​ശു​​പ​​ത്രി​​ക​​ൾ ഒ​​റ്റ​​പ്പെ​​ട്ട നി​​ല​​യി​​ലാ​​ണ്. നൂ​​റു​​ക​​ണ​​ക്കി​​നു രോ​​ഗി​​ക​​ളും ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു സാ​​ധാ​​ര​​ണ​​ക്കാ​​രും ആ​​ശു​​പ​​ത്രി​​ക​​ളി​​ലു​​ണ്ട്.
ജ​​നു​​വ​​രി എ​​ട്ടി​​ന് മ​​ധ്യ ഗാ​​സ​​യി​​ലെ തു​​ര​​ങ്കം ന​​ശി​​പ്പി​​ക്കു​​ന്ന​​തി​​നി​​ടെ പ​​രി​​ക്കേ​​റ്റ ഇ​​സ്രേ​​ലി ന​​ട​​നും ഗാ​​യ​​ക​​നു​​മാ​​യ ഇ​​ദ്നാ​​ൻ അ​​മേ​​ദി ആ​​ശു​​പ​​ത്രി വി​​ട്ടു. ടാ​​ങ്ക് ഷെ​​ൽ പൊ​​ട്ടി​​ത്തെ​​റി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ലാ​​ണ് അ​​മേ​​ദി​​ക്കു പ​​രി​​ക്കേ​​റ്റ​​ത്.

ആ​​റ് ഇ​​സ്രേ​​ലി സൈ​​നി​​ക​​ർ അ​​ന്നു കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​സ്രേ​​ലി സൈ​​ന്യ​​ത്തി​​ൽ റി​​സ​​ർ​​വ് ഡ്യൂ​​ട്ടി ചെ​​യ്യു​​ക​​യാ​​ണ് അ​​മേ​​ദി (35). ഒക്‌ടോബര്‍ ഏ​​ഴി​​ന് ഹ​​മാ​​സി​​ന്‍റെ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ശേ​​ഷം 3,60,000 റി​​സ​​ർ​​വ് സൈ​​നി​​ക​​രെ ഇ​​സ്ര​​യേ​​ൽ സ​​ജ്ജ​​മാ​​ക്കി​​യി​​രു​​ന്നു.

 

Top