സ്റ്റാർട്ടപ്പുകളിൽ കേരളവുമായി കൈകോർക്കാൻ ഇസ്രായേൽ

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാർട്ടപ്പുകളുമായി സാങ്കേതികവിദ്യ പങ്കിടാനുള്ള പ്ലാറ്റ്ഫോം ഒരുക്കാൻ ഇസ്രയേൽ തയാറാണെന്ന് കോൺസൽ ജനറൽ ജോസഫ് അവ്റഹാം. കൃഷി മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട് സെന്റർ ഓഫ് എക്സലൻസ് തുടങ്ങാൻ ഇസ്രയേലിനു പദ്ധതിയുണ്ട്.

സൈബർ ഫൊറൻസിക് മേഖലകളിൽ കേരളത്തിലെ ആലിബൈ അടക്കമുള്ള സ്റ്റാർട്ടപ്പുകളുമായി ഇസ്രയേൽ കമ്പനികൾ സഹകരിക്കുന്നുണ്ടെന്നും ഇതു കൂടുതൽ വിപുലമാക്കാൻ തുടർ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ടെക്നോപാർക്കിലെ  കമ്പനികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ആലിബൈ, ജെൻ റോബട്ടിക്സ്, ഡാഡ്.ഐഒ, ഐബോസൺ തുടങ്ങിയ സ്റ്റാർട്ടപ്പ് പ്രതിനിധികൾ അവതരണങ്ങൾ നടത്തി.

Top