Israel releases 12-year-old Palestinian girl from prison

ഹെബ്രോണ്‍: ഇസ്രയേലില്‍ രണ്ടരമാസം തടവനുഭവിച്ച പെണ്‍കുട്ടിയെ മോചിപ്പിച്ചു. അല്‍-വാവി എന്ന 12 വയസുകാരിയെയാണ് മോചിപ്പിച്ചത്. ജബ്ര സൈനിക അതിര്‍ത്തിക്കു സമീപമാണ് അല്‍-വാവിയെ മോചിപ്പിച്ചെത്തിച്ചതെന്നാണ് വിവരം.

പ്രായപൂര്‍ത്തിയാകാത്തവരുടെയും കുട്ടികളുടെയും അറസ്റ്റിനെ നിയമാനുസൃതമാക്കിയിരിക്കുന്ന ഏക രാജ്യമാണ് ഇസ്രയേല്‍ എന്ന് പലസ്തീനിലെ മനുഷ്യാവകാശ സംഘടനകളും മറ്റും കുറ്റപ്പെടുത്തി.

ഫെബ്രുവരി ഒന്‍പതിനാണ് സ്‌കൂള്‍ വിട്ടു വീട്ടിലേക്കു വരുന്ന വഴിക്ക് സൈന്യം അല്‍-വാവിയെ പരിശോധിക്കുകയും ബാഗിനുള്ളില്‍ നിന്ന് കത്തി കണ്ടെടുത്തെന്നാരോപിച്ച് നാലുമാസം തടവ് വിധിക്കുകയും ചെയ്തത്. ഇതിനു പുറമേ 2,000യുഎസ് ഡോളര്‍ പിഴയും ചുമത്തിയിരുന്നു.

Top