പുറത്തു നിന്നും ഭക്ഷണം വാങ്ങിക്കഴിച്ചു; ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കേസ്

ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യയ്‌ക്കെതിരെ ഫണ്ട് തട്ടിപ്പുകേസ്. കേസില്‍ നെതന്യാഹുവിന്റെ ഭാര്യ സാറ കോടതിയില്‍ ഹാജരായി.

കാറ്ററിംഗ് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. റസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം വാങ്ങുന്നതിനായി 100000 ഡോളറിലേറെ തട്ടിയെടുത്തു എന്നാണ് സാറയ്‌ക്കെതിരായ ആരോപണം.

വീട്ടില്‍ ഭക്ഷണം പാകം ചെയ്യാന്‍ ജോലിക്കാരെ നിര്‍ത്തിയിട്ടുണ്ടെങ്കില്‍ പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കരുത് എന്ന ചട്ടം ലംഘിച്ചാണ് സാറ നെതന്യാഹുവിന്റെ നടപടി. അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍, കോടതിയില്‍ സാറ ആരോപണങ്ങള്‍ നിഷേധിച്ചു.

ബെഞ്ചമിന്‍ നെതന്യാഹുവിനുനേരെ പലതരത്തിലുള്ള അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വെള്ളിയാഴ്ച രണ്ട് അഴിമതിക്കേസുകളില്‍ നെതന്യാഹുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
സാറയ്‌ക്കെതിരായ ആരോപണം അടിസ്ഥാന രഹിതമെന്നാണ് നെതന്യാഹുവും പ്രതികരിച്ചത്.

Top