ജറുസലം: ഇസ്രയേല്‍ അധീന പ്രദേശത്തുവച്ച് അജ്ഞാതരുടെ വെടിയേറ്റ ഗര്‍ഭിണിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി പുറത്തെടുത്ത നവജാതശിശു മരിച്ചു. വെടിയുതിര്‍ത്ത് അക്രമികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഏഴ് മാസം ഗര്‍ഭിണിയായ ഷിറ ഇഷ്‌റാന്‍ എന്ന യുവതിക്ക് ബസില്‍ വച്ച് അജ്ഞാതരുടെ വെടിയേറ്റത്. വെടിയേറ്റ ഇവരെ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു. ഇതിനു ശേഷം കുട്ടി ആശുപത്രി അധികൃതരുടെ അതിതീവ്ര പരിചരണത്തിലായിരുന്നു. എന്നാല്‍ ബുധനാഴ്ച രാത്രിയോടെ കുട്ടി മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അതീവ ദുഃഖം രേഖപ്പെടുത്തി.