സമാധാന ശ്രമങ്ങൾ വിഫലം;ആക്രമണം തുടർന്ന് ഇസ്രയേൽ

ടെൽ അവീവ്: ഇസ്രയേൽ പലസ്തീൻ യുദ്ധം കടുക്കുന്നു. ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനായി അന്താരാഷ്ട്ര സമൂഹം ശ്രമം തുടരുമ്പോഴും യുദ്ധം തുടരുമെന്ന വ്യക്തമായ സൂചനയാണ് ഇസ്രയേൽ നല്‍കുന്നത്. മുഴുവൻ ശക്തിയും ഉപയോഗിച്ച് ആക്രമണം തുടരുകയാണെന്നും ആക്രമണം നീളുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച ടിവിയിലൂടെ പ്രതികരിച്ചു.ഞായറാഴ്ച മാത്രം ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത് 42 പേര്‍

ഇസ്രയേലിനെതിരെ ആക്രമണം നടത്തിയ ഹമാസ് നേതാക്കള്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും നെതന്യാഹുവും പ്രതിരോധ മന്ത്രി ബെന്നി ഗാൻ്റ്സും വ്യക്തമാക്കി. 2004ൽ ഗാസയിൽ നടന്ന യുദ്ധത്തിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വാര്‍ത്താ ഏജൻസികളുടെ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസ് നിലനിന്നിരുന്ന ബഹുനിലക്കെട്ടിടം ഇസ്രയേൽ ബോംബിട്ടു തകര്‍ത്തതും വലിയ വിമര്‍ശനത്തിന് ഇടയായിട്ടുണ്ട്.

Top