ഇസ്രായേൽ പലസ്തീൻ സംഘർഷം പ്രതികരിച്ച് ജർമനി

palastine-plo

ബോൺ : ഇസ്രായേലിന് നേരെ ഹമാസ് നടത്തുന്നത് ഭീകരാക്രമണമെന്ന്  ജർമനി.  ജനങ്ങളെ  കൊല്ലുകയെന്ന ഒരേയൊരു ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് ചാൻസലർ ആംഗല മെർക്കലിന്റെ ഉപദേഷ്ടാവ് സ്റ്റെഫെൻ സെയ്ബർട്ട് പറഞ്ഞു. ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ജർമനിയുടെ പ്രതികരണം.

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങൾ ഭീകരാക്രമണമാണെന്ന് സെയ്ബർട്ട് പറഞ്ഞത്. ഹമാസിന്റെ ഭീകരാക്രമണങ്ങൾ അസഹനീയമാണ്. ഒരേ ഒരു ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിൽ ഉള്ളത്. ആളുകളെ കൊന്നൊടുക്കി ഭയം വളർത്തണം. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘർഷം ആരംഭിച്ച ശേഷം ആദ്യമായാണ് ജർമനിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടാകുന്നത്.

തുടർച്ചയായ അഞ്ചാം ദിവസവും ഇസ്രായേൽ പലസ്തീൻ സംഘർഷം അയവില്ലാതെ തുടരുകയാണ്. 144 ഓളം പേരാണ് ഇതുവരെ മരിച്ചത്.

Top