ബെഞ്ചമിൻ നെതന്യാഹുവിന് പ്രധാന മന്ത്രി പദം നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്

benjamin nethanyahu president

ജറുസലേം: ബെഞ്ചമിൻ നെതന്യാഹുവിന് ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനം നഷ്‌ടപ്പെടുമെന്ന് റിപ്പോർട്ട്. പുതിയ സർക്കാർ രൂപീകരണ ചർച്ചകളിൽ ഇസ്രയേൽ. പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് സർക്കാർ രൂപീകരണത്തിന് പുതിയ നീക്കങ്ങൾ ആരംഭിച്ചതോടെയാണ് നെതന്യാഹുവിൻ്റെ സാധ്യതകൾക്ക് മങ്ങലേറ്റത്. പുതിയ രാഷ്‌ട്രീയ സാഹചര്യത്തിൽ ഇസ്രയേലിൽ അധികാരത്തിലെത്തുന്നത് ആരാകുമെന്നത് ഇസ്രയേലിന്റെ ഭാവി നിർണയിക്കുന്നതിൽ സുപ്രധാനമാണ്.

ഇസ്രയേൽ തീവ്ര ദേശീയ നേതാവായ നഫ്‌താലി ബെന്നറ്റുമായി യെയർ ലാപിഡ് ചർച്ചകൾ നടത്തിയതായും സർക്കാർ രൂപീകരണ നീക്കങ്ങൾ ആരംഭിച്ചുവെന്നുമാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭരണം നേടി എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇരുവരും പരിഹരിച്ചു കഴിഞ്ഞു . സർക്കാർ രൂപീകരിക്കുന്നതിന് യെയർ ലാപിഡിന് ബുധനാഴ്‌ചവരെയാണ് സമയം.

Top