പലസ്തീനിലെ സാധാരണ പൗരന്‍മാരെ സംരക്ഷിക്കാന്‍ ഇസ്രായേല്‍ നടപടി സ്വീകരിക്കണം; കമല ഹാരിസ്

ലസ്തീനില്‍ നിരപരാധികളായ നിരവധിപേര്‍ കൊല്ലപ്പെടുന്നുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇസ്രായേല്‍ പലസ്തീനില്‍ വീണ്ടും ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിലാണ് കമല ഹാരിസിന്റെ പ്രസ്താവന. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ അംഗീകരിക്കുന്നു. എന്നാല്‍, മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കണമെന്ന് അസന്ദിഗ്ധമായി യു.എസ് പറയുന്നു.

നിരപരാധികളായ ഒരുപാട് പലസ്തീനികളാണ് കൊല്ലപ്പെടുന്നത്. ഗസ്സയില്‍ നിന്ന് വരുന്ന ചിത്രങ്ങളും വിഡിയോകളും ഹൃദയഭേദകമാണ്. പലസ്തീനിലെ സാധാരണ പൗരന്‍മാരെ സംരക്ഷിക്കാന്‍ ഇസ്രായേല്‍ കൂടുതല്‍ നടപടി സ്വീകരിക്കണമെന്നും കമല ഹാരിസ് ആവശ്യപ്പെട്ടു. മരണം 193ഗസ്സയുടേയും വെസ്റ്റ് ബാങ്കിന്റേയും ഭാവിയെ കുറിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സുരക്ഷാ ഉപദേഷ്ടാക്കളുമായി ചര്‍ച്ച നടത്തിയെന്നും കമലഹാരിസ് കൂട്ടിച്ചേര്‍ത്തു.

പലസ്തീന്‍ വിഷയം അറബ് നേതാക്കളുമായി ചര്‍ച്ച ചെയ്തു. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് താന്‍ ചര്‍ച്ചയില്‍ ഊന്നിപറഞ്ഞതെന്നും കമല ഹാരിസ് വ്യക്തമാക്കി. ഒന്ന് ഗസ്സയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക. രണ്ടാമത്തേത് പലസ്തീന്‍ അതോറിറ്റിയുടെ സുരക്ഷ സംവിധാനം മെച്ചപ്പെടുത്തുക. മൂന്ന് പലസ്തീന്‍ അതോറിറ്റിയുടെ ഭരണകാര്യത്തില്‍ മാറ്റം വരുത്തുക എന്നിവയാണെന്ന് കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.

Top