റിയാദ്: ഇറാന് ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേല്‍. ഇസ്രായേല്‍ ചാരസംഘടന മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍നിയയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന് ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന ആരോപണം ഉയര്‍ത്തിയത്. റഷ്യക്ക് പുതിയ ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് വര്‍ധിപ്പിക്കാനും ഇറാന് പദ്ധതിയിടുന്നുണ്ടെന്ന് മൊസാദ് തലവന്‍ ആരോപിച്ചു. ഇറാന് മുന്‍പില്ലാത്ത വിധം ആണവപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുണ്ടെന്നും ഇറാന്റെ ഭാവി ലക്ഷ്യങ്ങള്‍ തീര്‍ത്തും രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതാണ്, രാജ്യത്തെ സമ്പുഷ്ട യുറേനിയം സംഭരണം വിശാലമാക്കാനും അതുവഴി ഗള്‍ഫ് മേഖലയിലെ മുസ്ലീം രാജ്യങ്ങള്‍ക്കുമേല്‍ ആക്രമണത്തിനുമാണ് ഇറാന് പദ്ധതിയിടുന്നതായും മൊസാദ് തലവന്‍ ഡേവിഡ് ബാര്‍നിയ ആരോപിച്ചു.
റഷ്യക്ക് കൂടുതല്‍ പുതിയ ആയുധങ്ങള്‍ നല്‍കാനും ഇറാന് പദ്ധതിയിട്ടതായാണ് മൊസാദ് തലവന്‍ ആരോപിച്ചു. വിശദീകരണവുമായി താലിബാന് ഇറാന് സൈന്യം തീര്‍ത്തും ലജ്ജാകരമായ ഇരട്ടതാപ്പാണ് സ്വീകരിക്കുന്നതെന്നും ഇസ്രായേല്‍ ചാരസംഘടനാ തലവന്‍ അഭിപ്രായപ്പെട്ടു. ഇറാന് സൈന്യത്തിന്റ ഒരു വശം വിയന്നയിലേക്ക് അനുരഞ്ജന ചര്‍ച്ചക്കായി ദൂതന്മാരെ അയക്കുന്നതാണെന്നും മറ്റൊരു വശം ഇറാനിലെ ഭീകരവാദികളെ ലോകത്തിന്റെ പലഭാഗങ്ങളിലേക്കും അയച്ച് സാധാരണക്കാരായ മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്നതാണെന്ന് ഡേവിഡ് ബാര്‍നിയ ആരോപിച്ചു.
2019 ല്‍ സൗദിയുടെ ആണവ മേഖലയില്‍ ഇറാന് ആക്രമണം അഴിച്ചുവിട്ടതായി സൗദി ആരോപിച്ചിരുന്നു. സൗദിയിലേക്കയച്ച അതേ ഡ്രോണുകളാണ് യുക്രയിന് അധിനിവേശത്തില്‍ റഷ്യക്ക് നല്‍കിയതെന്നും സൗദി വിമര്‍ശിച്ചിരുന്നു. യുക്രെയിന് യുദ്ധത്തില്‍ ഇറാന് റഷ്യക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയതായി പശ്ചാത്യരാജ്യങ്ങളും വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇറാനും റഷ്യയും പ്രതിരോധ മേഖലയില്‍ സഹകരിക്കുന്നതില്‍ ഇടപെടാന്‍ മൂന്നാമതൊരു രാജ്യത്തിന് അവകാശമില്ലെന്നാണ് ഇറാന് പ്രതികരിച്ചിരുന്നത്. റഷ്യക്ക് ഡ്രോണുകള്‍ നല്‍കിയെന്ന ആരോപണം ഇറാന് തള്ളികളയുകയും ചെയ്തിരുന്നു.