യുക്രൈന്‍-റഷ്യ അധിനിവേശം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ ഇടപെടുന്നു

മോസ്‌കോ: യുക്രൈന്‍-റഷ്യ അധിനിവേശം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ ഇടപെടുന്നു. ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്റ്റാലി ബെന്നെറ്റ് റഷ്യയിലെത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി ബെന്നെറ്റ് ചര്‍ച്ചകള്‍ നടത്തി. ക്രെംലിനില്‍ വച്ചായിരുന്നു ബെന്നറ്റ് പുടിന്‍ കൂടിക്കാഴ്ച.

റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ ഇടപെടണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. റഷ്യയുമായുള്ള ഇസ്രായേലിനുള്ള നല്ല ബന്ധം ഗുണം ചെയ്യുമെന്നാണ് യുക്രൈന്റെ പ്രതീക്ഷ.

അതിനിടെ, യുക്രൈനില്‍ റഷ്യന്‍ അധിനിവേശം 10 ദിവസം പിന്നിടുമ്പോള്‍ സമാധാന ചര്‍ച്ചയ്‌ക്കൊരുങ്ങി ഇരു രാജ്യങ്ങളും. യുക്രൈന്‍ റഷ്യ മൂന്നാം വട്ട ചര്‍ച്ച നാളെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top