ഇസ്രായേല്‍- ഹമാസ് യുദ്ധം; മരണം 3500 ലേക്ക്

ടെല്‍ അവീവ്: ഇസ്രയേല്‍ – ഹമാസ് യുദ്ധം അഞ്ച് ദിവസമായി തുടരുന്നതിനിടെ ഇരുഭാഗത്തും മരിച്ചവരുടെ എണ്ണം 3500 കടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലില്‍മാത്രം മരിച്ചവരുടെ എണ്ണം 1200 ആയതായി ഇസ്രയേലി പ്രതിരോധ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ശനിയാഴ്ച മുതല്‍ ഇതുവരെ 169 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ 900 പേര്‍ കൊല്ലപ്പെട്ടുവെന്നും 4600 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍. 1500 ഹമാസുകാരുടെ മൃതദേഹങ്ങള്‍ ഇസ്രയേലില്‍നിന്ന് കണ്ടെത്തിയെന്നാണ് ഇസ്രയേലി സൈന്യം പറയുന്നത്.

അതിനിടെ, ഹമാസ് സംഘം നഗ്‌നയാക്കി ട്രക്കില്‍ കൊണ്ടുപോയ ജര്‍മന്‍ യുവതി ഷാനി ലൂക്ക് ജീവിച്ചിരിപ്പുണ്ടെന്ന് മാതാവ് റിക്കാര്‍ഡ ലൂക്ക്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഒരു ആശുപത്രിയില്‍ തന്റെ മകളുണ്ടെന്നാണ് ഇവര്‍ പറയുന്നത്. വിഷയത്തില്‍ ജര്‍മന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും റിക്കാര്‍ഡ ആവശ്യപ്പെടുന്നു. സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള വീഡിയോ റിക്കാര്‍ഡ ലൂക്ക് സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു. ‘ഷാനി ജീവിച്ചിരിപ്പുണ്ട്. എന്നാല്‍ അവളുടെ തലയ്ക്ക് ?ഗുരുതരമായി പരിക്കേറ്റതായാണ് ഞങ്ങള്‍ക്ക് ലഭിക്കുന്ന വിവരം. ഓരോ നിമിഷവും നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ ജര്‍മന്‍ സര്‍ക്കാര്‍ അടിയന്തര നടപടി ആവശ്യപ്പെടുന്നു’ ഷാനിയെ തിരികെ വീട്ടിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണം- വീഡിയോയില്‍ റിക്കാര്‍ഡ പറയുന്നു.

ഷാനിയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി റിക്കാര്‍ഡ ലൂക്ക് കഴിഞ്ഞ ദിവസം രം?ഗത്ത് വന്നിരുന്നു. ഗാസയിലാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതെന്ന സന്ദേശമാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു.ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഷാനി ലൂക്ക് അടക്കമുള്ളവര്‍ക്ക് നേരേ ഹമാസിന്റെ ആക്രമണമുണ്ടായത്. പിന്നാലെ, ഹമാസ് സംഘം ഒരു യുവതിയെ നഗ്‌നയായനിലയില്‍ ട്രക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഹമാസുകാര്‍ യുവതിയുടെ പുറത്ത് കയറി ഇരിക്കുന്നതും യുവതിയുടെ ദേഹത്ത് തുപ്പുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങളിലുള്ളത് ഷാനി ലൂക്ക് ആണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

Top