ഇസ്രായേലുമായി സംയുക്ത ഡ്രോണ്‍ നിര്‍മ്മാണത്തിന് തയ്യാറെന്ന് ബള്‍ഗേറിയ

ഇസ്രായേല്‍: ഇസ്രായേലുമായി സംയുക്ത ഡ്രോണ്‍ നിര്‍മ്മാണത്തിന് തയ്യാറെന്ന് ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബോയ്‌കോ ബോറിസോ. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ സംയുക്തവാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബോയ്‌കോ ബോറിസോ ഇസ്രായേലിലെത്തിയത്. വന്‍ സ്വീകരമാണ് ബള്‍ഗേറിയന്‍ പ്രധാനമന്ത്രിക്ക് നല്‍കിയത്. തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇസ്രായേലുമായി സംയുക്ത ഡ്രോണ്‍ നിര്‍മ്മാണത്തിന് തയ്യാറെന്ന് ബോയ്‌കോ ബോറിസോ പറഞ്ഞത്.

അതേസമയം ബള്‍ഗേറിയയുമായുള്ള സൗഹൃദം എന്നും നിലനില്‍ക്കുമെന്നും, വാണിജ്യ വ്യാപാര മേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുമെന്നും നെതന്യാഹു പറഞ്ഞു. തീവ്രവാദത്തിനെതിരെയും ഒരുമിച്ച് പോരാടുമെന്നായിരുന്നു ഇരുനേതാക്കളുടെയും പ്രസ്താവന.

ഡ്രോണ്‍ വ്യാപാരത്തില്‍ ഇസ്രായേലുമായി ഇന്ത്യയും റഷ്യയും സഹകരിക്കുന്നുണ്ട്. ഡ്രോണ്‍ വില്‍പനയില്‍ 2 ശതമാനത്തിന്റെ വര്‍ധനവാണ് 2017ല്‍ ഉണ്ടായിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017 ലെ പ്രതിരോധ വില്‍പന 9.2 ബില്യണ്‍ ഡോളറാണ്.

Top