റഫ ആക്രമണത്തില്‍ നിന്ന് പിന്തിരിയാതെ ഇസ്രായേല്‍;വിമര്‍ശിച്ച് അമേരിക്ക രംഗത്ത്

ഗാസ: റഫ ആക്രമണത്തില്‍ നിന്ന് പിന്തിരിയാതെ ഇസ്രായേല്‍. ആക്രമണം കടുപ്പിച്ചതോടെ ആയിരങ്ങളുടെ പലായനമാണ് നടക്കുന്നത്. ആക്രമണത്തെ വിമര്‍ശിച്ച് അമേരിക്കയും രംഗത്തെത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ റഫയില്‍ സൈനിക നടപടി പാടില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു. വിവിധ ലോക രാജ്യങ്ങളും എതിര്‍പ്പറിയിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണം തുടരുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇസ്രയേല്‍.

റഫയില്‍ ആക്രമണം നടത്തിയാല്‍ ഇസ്രയേലുമായുള്ള സുപ്രധാന സമാധാന ഉടമ്പടി താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് ഈജിപ്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന റഫയില്‍ ഇസ്രയേല്‍ കരയുദ്ധം നടത്താനുള്ള തയാറെടുപ്പിലാണ്. ഇസ്രയേലിന് സൈനികസഹായം നല്‍കുന്നത് അമേരിക്ക പുന:പരിശോധിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശനയ മേധാവി ജോസഫ് ബോറല്‍ പറഞ്ഞു.

Top