നാല് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന

ജറുസലെം: ഗസ്സയിലെ കരയുദ്ധത്തില്‍ ഇസ്രായേലിന് വീണ്ടും തിരിച്ചടി . ഇന്നലെ ഗസ്സ മുനമ്പില്‍ നടന്ന പോരാട്ടത്തില്‍ നാല് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഹമാസിനെതിരെ ഇസ്രായേല്‍ കരസേന ആക്രമണം ആരംഭിച്ചതിന് ശേഷം മരിച്ചവരുടെ എണ്ണം 23 ആയി.

401-ാം കവചിത ബ്രിഗേഡിന്റെ 52-ാം ബറ്റാലിയനിലെ ഒരു സൈനികനും 551-ആം ബ്രിഗേഡിന്റെ 7008-ആം ബറ്റാലിയനിലെ ഒരു റിസര്‍വിസ്റ്റിനും ഗസ്സ മുനമ്പിലെ ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റതായി ഐഡിഎഫ് അറിയിച്ചു. ഒക്ടോബര്‍ 7നുണ്ടായ ആക്രമണത്തിനു ശേഷം കൊല്ലപ്പെട്ട സൈനികരുടെ ലിസ്റ്റ് ഇസ്രായേല്‍ സൈന്യം അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ വയസും ഫോട്ടോയും സഹിതമാണ് പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ദിവസം മരിച്ച 11 പേരും 19 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ്. 326 സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പറയുന്നു. അവരില്‍ ഭൂരിഭാഗവും ഒക്ടോബര്‍ 7-നോ അതിനടുത്തോ ഹമാസ് അതിര്‍ത്തി കടന്നുള്ള മാരകമായ ആക്രമണങ്ങള്‍ ആരംഭിച്ചപ്പോഴാണ് കൊല്ലപ്പെട്ടത്.

Top