ജെറ്റുകളും മിസൈലുകളുമുപയോഗിച്ച് ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന് സിറിയന്‍ സര്‍ക്കാര്‍

ഡമസ്‌കസ്: സിറിയയില്‍ ഇസ്രയേല്‍ സേന ജെറ്റുകളും മിസൈലുകളുമുപയോഗിച്ച് ആക്രമണം നടത്തിയതായി സിറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍. ചൊവ്വാഴ്ച പുലര്‍ച്ചയാണ് മൂന്നുതവണകളായി ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

വ്യോമാക്രമണത്തിന് ശേഷം ഗോലാന്‍കുന്നുകളില്‍ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായും സിറിയന്‍ സര്‍ക്കാര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സിറിയന്‍ പ്രതിരോധസംവിധാനം റോക്കറ്റുകളെ തകര്‍ത്തു.

എന്നാല്‍, വാര്‍ത്തകളെക്കുറിച്ച് ഇസ്രയേല്‍ അധികൃതര്‍ പ്രതികരിച്ചില്ല.

Top