ഗാസയിലെ ഖത്തര്‍ റെഡ് ക്രസന്റ് ഓഫീസിനു നേരെ ഇസ്രായേല്‍ ആക്രമണം; രണ്ടു മരണം

ദോഹ: ഗാസയിലെ ഇസ്രായേല്‍ ആക്രമണം തുടരുന്നു. പലസ്തീന്റെ കൂടെ നില്‍ക്കുന്ന ഖത്തറിനെയും ഇസ്രായേല്‍ ലക്ഷ്യമിട്ടു എന്നതിന് തെളിവായി ഗാസയിലെ ഖത്തര്‍ റെഡ് ക്രസന്റ് ആസ്ഥാനത്തിന് നേരെ ഇസ്രായേല്‍ സൈന്യം സൈന്യം ഷെല്‍ വര്‍ഷം നടത്തി. ആക്രമണത്തില്‍ രണ്ട് പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഖത്തര്‍ റെഡ് ക്രസന്റ് ട്വിറ്ററില്‍ അറിയിച്ചു.  വൈകീട്ട് പ്രാദേശിക സമയം 6 മണിയോടെയായിരുന്നു ആക്രമണം.

ഇസ്രായേല്‍ ഇത്തരം ആക്രമണ നടപടിയെ ഖത്തര്‍ റെഡ് ക്രസന്റ് അപലപിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരമുള്ള ജീവകാരുണ്യ പ്രവര്‍ത്തനം അനുവദിക്കണമെന്നും റെഡ് ക്രസന്റ് ആസ്ഥാനം ആക്രമിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഖത്തര്‍ ക്രസന്റ് അധികൃതര്‍ പറഞ്ഞു. ഫലസ്തീന്‍ റെഡ് ക്രസന്റുമായി സഹകരിച്ച് ഗസയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്ന പ്രവര്‍ത്തനം തുടരുമെന്നും ഖത്തര്‍ റെഡ് ക്രസന്റ് വ്യക്തമാക്കി. ഒരാഴ്ച്ചയിലേറെയായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന്‍കാര്‍ക്ക് 10 ലക്ഷം ഡോളറിന്റെ അടിയന്തര സഹായം ഖത്തര്‍ റെഡ്ക്രസന്റ് പ്രഖ്യാപിച്ചിരുന്നു.

Top