തുടർച്ചയായുള്ള ആക്രമണം; ഗാസയിൽ വൈദ്യുതി നിലച്ചു

ഗാസ : ഇസ്രയേൽ ഗാസയിലേക്ക് നടത്തുന്ന തുടർച്ചയായുള്ള ആക്രമണങ്ങളെ തുടർന്ന് നഗരത്തിലെ വൈദ്യുതി ബന്ധം നിലച്ചതായി റിപ്പോർട്ട്. അതേസമയം ഗാസയിലെ ഹമാസിന്‍റെ പൊളിറ്റിക്കൽ ബ്യൂറോ ഓഫിസ്, ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടെന്നും വിവരമുണ്ട്. എന്നാൽ ഔദ്യോഗിക വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇന്നലെ രാത്രി മുതൽ ഗാസയിലേക്ക് ഇസ്രയേൽ ആക്രമണം രൂക്ഷമാണ്. മുന്നറിയിപ്പ് നൽകിയ ശേഷം ഇസ്രയേൽ ബഹുനില കെട്ടിടത്തിലേക്ക് ആക്രമണം നടത്തിയിരുന്നു. ഹമാസ് ഇന്‍റലിജൻസ് ഹെഡ്‌ ക്വാട്ടേഴ്‌സ് ആയി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് തകർത്തതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പറയുന്നു. എന്നാൽ അൽജസീറ, അസോസിയേറ്റ് പ്രസ് ഉൾപ്പടെയുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ ഓഫിസുകൾ സ്ഥിതിചെയ്യുന്ന ഗാസയിലെ ബഹുനിലക്കെട്ടിടമാണ് ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നത്.

 

Top